കാഞ്ചന 3 താരം അലക്സാന്റ്ര ജാവി തൂങ്ങി മരിച്ച നിലയിൽ

രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2021-08-23 09:18 GMT

രാഘവ ലോറന്‍സിന്റെ കാഞ്ചന 3  എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 24 വയസാണ് പ്രായം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രണയം തകർന്നതിനെ തുടർന്ന് നടി വിഷാദത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. റഷ്യന്‍ സ്വദേശിയായ അലക്‌സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡന പരാതിയും നല്‍കിയിരുന്നു. 

ഈ കേസിൽ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ജാവിയുടെ മരണത്തിൽ ഈ ഫോട്ടോഗ്രാഫറേയും ചോദ്യം ചെയ്‌തേക്കും. 2019ൽ റിലീസ് ചെയ്ത ചിത്രമാണ് കാഞ്ചന 3.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News