അരങ്ങേറ്റം 52-ാം വയസിൽ, പോസ്റ്റർ ലോഞ്ച് കാൻ ഫെസ്റ്റിവലിൽ; 'ലെജൻഡു'മായി ശരവണൻ അരുൾ

ജനങ്ങൾക്ക് ഏറെ സുപരിചിതനായ മാറിയ സെലിബ്രിറ്റി ബിസിനസ് മാനാണ് ശരവണൻ. ശരവണ സ്റ്റോഴ്‌സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജൻഡ് ശരവണൻ എന്നറിയപ്പെടുന്ന ശരവണൻ അഭിനയ രംഗത്ത് എത്തുന്നത്

Update: 2022-06-25 15:13 GMT
Editor : abs | By : Web Desk
Advertising

അടുത്തിടെ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിന്റെ ട്രെയിലർ കണ്ട് പലരും മൂക്കത്ത് വിരൽ വെച്ചു. ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ. രജനി- വിജയ് ചിത്രങ്ങങ്ങൾക്ക് സമാനമായ മേക്കിങ്. മണൂറുകൾ കൊണ്ട് ടോപ് ലിസ്റ്റിൽ ട്രെയിലർ ഇടം കണ്ടെത്തി. പുതിയ നായകനെ അവതരിപ്പിച്ചത് 'ദ് ലെജൻഡ്' എന്ന ചിത്രമായിരുന്നു. അരുൾ ശരവണനാണ് പുതിയ നായകൻ.


തമിഴ്‌നാട്ടിലെ വൻവ്യവസായ ശൃംഖലയെ നയിക്കുന്ന ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണൻ! ചില്ലറ വ്യാപാര മേഖലയിൽ തമിഴ്‌നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്‌സിന്റെ അമരക്കാരൻ. തന്റെ 52-ാം വയസിലാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

ശരവണ സ്‌റ്റോർ ഉടമയിൽ നിന്ന് വെള്ളിത്തിരയിലേക്ക്

ജനങ്ങൾക്ക് ഏറെ സുപരിചിതനായ മാറിയ സെലിബ്രിറ്റി ബിസിനസ് മാനാണ് ശരവണൻ. ശരവണ സ്റ്റോഴ്‌സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജൻഡ് ശരവണൻ എന്നറിയപ്പെടുന്ന ശരവണൻ അഭിനയ രംഗത്ത് എത്തുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്തരായ നായികമാർക്കൊപ്പം ശരവണൻ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൻസിക, തമന്ന തുടങ്ങിയ മുഖ്യധാരാ നായിക-നടിമാരുടെ കൂടെ ശരവണൻ അഭിനയിച്ച പരസ്യചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു.


ജെറി, ജോസഫ് ഡി, സാമി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് പാട്ടുക്കോട്ടൈ പ്രഭാകരനാണ്. ജെ.ഡി ആന്റ് ജെറി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. 1997 ൽ പുറത്തിറങ്ങിയ ഉല്ലാസം നിർമിച്ചത് അമിതാഭ് ബച്ചനായിരുന്നു. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് നടി ഉർവ്വശി റൗട്ടേലയാണ് ചിത്രത്തിലെ നായിക. ഏകദേശം 100 കോടി ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി മാത്രം ചെലവഴിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വലിയ സെറ്റുകൾ, മികച്ച ഗ്രാഫിക്‌സ്, മുൻ നിര താരങ്ങളും ചിത്രത്തിലുണ്ട്. പുറത്തുവന്ന ട്രെയിലർ ഇത് സൂചിപ്പിക്കുന്നതാണ്. രജനീകാന്ത് ചിത്രത്തിന്റെ പാറ്റേണിനെ ഓർമിപ്പിക്കുന്നതാണ് ട്രെയിലർ.

മെയ് 29ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ മൂന്ന് കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ കണ്ടത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസ് ചെയ്തത്. രാജു സുന്ദരം, ബ്രിന്ദ മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവർ നൃത്ത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് പട്ടുകോട്ടൈ പ്രഭാകർ ആണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷന് പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം തന്നെ എല്ലാവിധ വാണിജ്യ ചേരുവകളും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. ആക്ഷനും കോമഡിയും പ്രണയവും നൃത്തവുമെല്ലാം ഉൾക്കൊള്ളുന്ന ഒരു മാസ്സ് എന്റർടയിനർ ആയിരിക്കും ചിത്രം എന്നാണ് സൂചന. ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ച് നടന്നത് കാൻ ഫിലിം ഫെസ്റ്റിവലിലായിരുന്നു

Full View

ഗീതിക, നാസർ, പ്രഭു, മയിൽസാമി, ഹരീഷ് പേരടി, സിങ്കം പുലി, വിജയകുമാർ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വേൽരാജ് ഛായാഗ്രഹണവും റൂബൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രം ജൂലൈ 1 ന് വേൾഡ് വൈഡായി തിയറ്ററിലെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News