"ഇപ്പോഴത്തെ തമാശക്കളി മാറും"; ഹൊറർ കോമഡിയുമായി ഗണപതിയും സാഗർ സൂര്യയും, പ്രകമ്പനം ടീസർ പുറത്തിറക്കി

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും നവരസ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജേഷ് പാണത്തൂർ.

Update: 2026-01-13 06:48 GMT

കൊച്ചി : ഗണപതിയും സാഗർ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം 'പ്രകമ്പന’ത്തിന്റെ ടീസർ പുറത്തിറങ്ങി. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. പ്രേതത്തിന്റെ സാന്നിധ്യം ഒരു കൂട്ടം മനുഷ്യർക്കിടയിൽ ഒരുക്കുന്ന പലതരം സാഹചര്യങ്ങളെ രസകരമായി കോർത്തൊരുക്കുകയാണ് പ്രകമ്പനം. സാഗറിന്റെയും ഗണപതിയുടെയും മികച്ച പ്രകടനം കൂടെ ശ്രദ്ധ നേടുകയാണ്. ചിത്രം ഈ വര്ഷം തുടക്കത്തിൽ തന്നെ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ഗണപതിയ്ക്കും സാഗർ സൂര്യക്കുമൊപ്പം അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. 'പണി' എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

Advertising
Advertising

മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിർമാണത്തിൽ പങ്കാളിയാകുന്നതെന്ന് കാർത്തിക് സുബ്ബരാജ് മുൻപ് പ്രതികരിച്ചിരുന്നു. "നദികളിൽ സുന്ദരി യമുന" എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ്.എൻ എന്നിവർ ചേർന്നാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്.

ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക്. പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ. വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായഗ്രഹണം - ആൽബി ആന്റണി. എഡിറ്റർ - സൂരജ് ഇ.എസ്. ആർട്ട് ഡയറക്ടർ - സുഭാഷ് കരുൺ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അംബ്രൂ വർഗീസ്. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. ലൈൻ പ്രൊഡ്യൂസർ അനന്ദനാരായൺ. പ്രൊഡക്ഷൻ മാനേജേഴ്സ് ശശി പൊതുവാൾ, കമലാക്ഷൻ. സൗണ്ട് ഡിസൈൻ കിഷൻ മോഹൻ (സപ്ത). ഫൈനൽ മിക്സ് എം. ആർ. രാജകൃഷ്ണൻ. ഡി ഐ രമേശ് സി.പി. വി എഫ് എക്സ് മെറാക്കി. വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ. മേക്കപ്പ്- ജയൻ പൂങ്കുളം. പി.ആർ.ഓ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്. സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്. ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Writer - ചന്ദ്ര സ്വസ്തി

contributor

Editor - ചന്ദ്ര സ്വസ്തി

contributor

By - Web Desk

contributor

Similar News