ഉള്ളം കവർന്ന് 'തലോടി മറയുവതെവിടെ നീ...'; ആസ്വാദക ഹൃദയം കീഴടക്കി ശ്രേയ ഘോഷാലും ഹനാൻ ഷായും പാടിയ 'മാജിക് മഷ്‌റൂംസി'ലെ ഗാനം

നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്

Update: 2026-01-12 10:44 GMT

മെല്ലെ തഴുകി തലോടുന്ന കാറ്റുപോലെ ആസ്വാദക ഹൃദയം കവർന്ന് 'മാജിക് മഷ്‌റൂംസ്' സിനിമയിൽ ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്ന് പാടിയ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാജിക് മഷ്‌റൂംസ്'. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടെയ്‌നറായി എത്തുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും.

നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. 'തലോടി മറയുവതെവിടെ നീ...' എന്ന ഗാനത്തിലൂടെ ഒട്ടേറെ മനോഹരമായ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച ശ്രേയ ഘോഷാലും പുതിയ കാലത്തിന്റെ പാട്ടുകാരൻ ഹനാൻ ഷായും ഇതാദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുകയാണ്. ലളിതമായ വരികളും ഇമ്പമേറിയ ഈണവും ആർദ്രമായ ആലാപന മാധുര്യവുമായി എത്തിയിരിക്കുന്ന ഈ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്‌റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

Advertising
Advertising

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ആണ്.

ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെ.എസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിർഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോർഡിംഗ് മിക്‌സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്‌റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്‌കറ്റ്, വിഎഫ്എക്‌സ്: പിക്ടോറിയൽ വിഎഫ്എക്‌സ്, ടീസർ, ട്രെയിലർ: ലിന്റെ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News