ഹോളിഡേ സീസൺ തൂത്തുവാരി സൗദി ബോക്സ് ഓഫീസ്; ഡിസംബർ അവസാനത്തിൽ മാത്രം 1.24 കോടി റിയാൽ കളക്ഷൻ
തലീനി, അവതാർ:ഫയർ ആന്റ് ആഷ്, അനാകോണ്ട കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ
റിയാദ്: അവധിക്കാലവും പുതുവർഷവും ഒരുമിച്ച ഹോളിഡേ സീസൺ തൂത്തുവാരി സൗദി ബോക്സ് ഓഫീസ്. ഡിസംബർ അവസാനത്തിൽ മാത്രം 1.24 കോടി റിയാൽ വരുമാനത്തോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി. 33 സിനിമകൾ പ്രദർശനത്തിനെത്തിയപ്പോൾ 2,33,900 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.തലീനി ആണ് ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ ചിത്രം. 60,600 ടിക്കറ്റുകൾ വിറ്റഴിഞ്ഞ് 35 ലക്ഷം റിയാലാണ് നേട്ടം.
അവതാർ:ഫയർ ആന്റ് ആഷ് 18 ലക്ഷം റിയാൽ വരുമാനത്തോടെ രണ്ടാം സ്ഥാനം നേടി. 17 ലക്ഷം റിയാലോടെ അനാകോണ്ടയാണ് മൂന്നാം സ്ഥാനത്ത്. ദി സ്പോഞ്ച്ബോബ് മൂവി: സെർച്ച് ഫോർ സ്ക്വയർപാന്റ്സ് എന്ന ചിത്രം 10 ലക്ഷം റിയാൽ നേടി നാലാം സ്ഥാനത്തെത്തി. അൽ സിത്ത്-8.451 ലക്ഷം റിയാൽ, സൂട്രോപൊളിസ് 2- 6.775 ലക്ഷം റിയാൽ, അൽ സുല്ലം വൽ തുഅ്ബാൻ- 6.14 ലക്ഷം റിയാൽ തുടങ്ങിയവയാണ് കൂടുതൽ കളക്ഷനുകൾ ലഭിച്ച മറ്റു ചിത്രങ്ങൾ.