മഴ, പൊടിക്കാറ്റ് മുന്നറിയിപ്പ്!; അസീർ, കിഴക്കൻ പ്രവിശ്യ, നജ്റാൻ മേഖലകളിൽ ക്ലാസുകൾ ഇന്ന് ഓൺലൈനിൽ

മദ്റസത്തീ പ്ലാറ്റ്ഫോം വഴി ക്ലാസുകൾ നടക്കും

Update: 2026-03-04 08:19 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ മഴ, പൊടിക്കാറ്റ് മുന്നറിയിപ്പുകൾ തുടരുന്നതിനാൽ അസീർ, കിഴക്കൻ പ്രവിശ്യ, നജ്റാൻ മേഖലകളിൽ ഇന്ന് ക്ലാസുകൾ ഓൺലൈൻ വഴി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മദ്റസത്തീ പ്ലാറ്റ്ഫോമിലൂടെയായിരിക്കും ക്ലാസുകൾ. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.

അസീർ മേഖലയിൽ അബഹ, അഹദ് റാഫിദ, ഖമീസ് മുഷൈത്ത്, അൽ ഹർജ, അൽ റബൂവ, അൽ ഫർഷ, സറാത്ത് ആബിദ, ദഹ്‌റാൻ അൽ ജനൂബ്, തനൂമ, അൽ നമാസ്, ബൽഖർൻ എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് ഇത് ബാധകമാകുക. കിഴക്കൻ പ്രവിശ്യയിൽ ദമ്മാം സിറ്റി, അൽ ഖോബാർ, ഖത്തീഫ്, അൽ ബൈദ, ജുബൈൽ, റാസ് തനൂറ, ബുകൈഖ്, അൽ നൈരിയ, ഖറ്യത്ത് അൽ ഉൽയ, അൽ അദീദ് എന്നിവിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടക്കും. നജ്‌റാൻ പ്രവിശ്യയിലെ ഷറൂറ ഗവർണറേറ്റിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാലാണ് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News