ചെറിയ പെരുന്നാൾ ആഘോഷമാക്കാം...; സൗദിയിൽ മാർച്ച് 19-22, നാലു ദിവസത്തെ പെരുന്നാൾ അവധി
സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ബാധകം
Update: 2026-03-04 08:12 GMT
റിയാദ്: സൗദിയിൽ ഈ വർഷത്തെ സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളുടെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമദാൻ 29 അഥവാ മാർച്ച് 18 ബുധനാഴ്ച ജോലി സമയം അവസാനിക്കുന്നത് മുതൽ അവധി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നാലു ദിവസം നീണ്ടു നിൽക്കുന്ന അവധി മാർച്ച് 22 വരെ തുടരും.
തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻ പ്രകാരമുള്ള നിയമങ്ങൾ തൊഴിലുടമകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അൽ റിസ്‌കി പ്രത്യേകം ഓർമിപ്പിച്ചു. അംഗീകൃത നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് ഈ അവധി നിശ്ചയിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ഞായറാഴ്ചയോടെ ഓഫീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.