തന്ത വൈബ് അല്ല ഇനി തള്ള വൈബ്; പ്രകമ്പനത്തിലെ പാട്ട് പുറത്ത്

ലയാളികൾക്ക് ഏറ്റുപാടാൻ കഴിയുന്ന ഒരു ട്രെൻഡ് സെറ്റർ ഗാനമാണ് തള്ള വൈബ് എന്നാണ് കേട്ടവർ കേട്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

Update: 2026-01-13 06:30 GMT

സോഷ്യൽ മീഡിയയെ ഇളക്കിമറിക്കാനായി "തള്ള വൈബ്", പ്രകമ്പനത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്. ഗണപതി,  സാഗര്‍ സൂര്യ, അൽ അമീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നറായ 'പ്രകമ്പനം' ത്തിലെ ലിറിക്കൽ വീഡിയോ സോങ് ആയ "തള്ള വൈബ്" റിലീസ് ചെയ്തു. വിനായക് ശശികുമാറിൻ്റെ കിടിലൻ വരികളും, ബിബിൻ അശോകിൻ്റെ സംഗീതവും പ്രണവം ശശിയുടെയും, പുഷ്പവതിയുടെ ശബ്ദവും ഒരുമിച്ച് ചേർന്ന് സോഷ്യൽ മീഡിയിൽ തരംഗമാവുകയാണ് തള്ള വൈബ് സോങ്. മലയാളികൾക്ക് ഏറ്റുപാടാൻ കഴിയുന്ന ഒരു ട്രെൻഡ് സെറ്റർ ഗാനമാണ് തള്ള വൈബ് എന്നാണ് കേട്ടവർ കേട്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Advertising
Advertising

തമിഴ് സൂപ്പർ ഹിറ്റ്‌ സംവിധായാകൻ കാർത്തിക് സുബ്ബരാജിന്റെ പ്രമുഖ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെഎസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. തിയേറ്ററിൽ ചിരികൊണ്ട് പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന സിനിമ തന്നെയായിരിക്കും.

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. കോ പ്രൊഡ്യൂസർ വിവേക് വിശ്വം, മോൻസി, ദിലോർ, റിജോഷ്, ബ്ലസി. എഡിറ്റർ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ ബിബിൻ അശോക്, ബാഗ്രൗണ്ട് സൗണ്ട് ശങ്കർ ശർമ്മ, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, വരികൾ വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം -സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശശി പൊതുവാൾ, കമലാഷൻ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ(സപ്ത), ഫൈനൽ മിക്സ്- എം ആർ രാജാകൃഷ്ണൻ, ഡി ഐ രമേശ്‌ സിപി, ലൈൻ പ്രൊഡ്യൂസർ- അനന്ത നാരായണൻ, വി.എഫ്. എക്സ് -മേരാക്കി,മേക്കപ്പ് -ജയൻ പൂങ്കുളം, സ്റ്റിൽസ്- ഷാഫി ഷക്കീർ ഷിബി ശിവദാസ്, പിആര്‍ഒ- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്‍റ്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News