ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പുതിയ സിനിമ പ്രഖ്യാപിച്ച് നടി മേഘ്‌ന രാജ്

കന്തരാജ് കണല്ലി സംവിധാനം ചെയ്യുന്ന 'ശബ്ദ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്

Update: 2022-02-19 10:27 GMT

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നടി മേഘ്ന രാജ് സിനിമയില്‍ സജീവമാകുന്നു. കന്തരാജ് കണല്ലി സംവിധാനം ചെയ്യുന്ന 'ശബ്ദ' എന്ന ചിത്രത്തില്‍ താരം നായികയാകും. മേഘ്‍നയ്ക്ക് കര്‍ണാടക സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത 'ഇരുവുഡെല്ലവ ബിട്ടു' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് കന്തരാജ് കണല്ലി. 

മേഘ്ന രാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. "എന്റെ പുതിയ ചിത്രമായ 'ശബ്ദ' പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ 'ഇരുവുഡെല്ലവ ബിട്ടു' എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും ഞാന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. എല്ലാവരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി" മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  

Advertising
Advertising

'ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലെത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത'യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. തുടര്‍ന്ന്, ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.  

മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അകാലത്തില്‍ മരിച്ചത്. ആരാധകരില്‍ ഇത് കടുത്ത ആഘാതമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ വന്‍ പിന്തുണയും സ്നേഹവുമാണ് മേഘ്നയ്ക്ക് ലഭിച്ചത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News