മിന്നൽ മുരളി 24ന് ഉച്ചയ്ക്ക്; സ്ട്രീമിങ് സമയം പുറത്തുവിട്ട് ടൊവിനോ തോമസ്

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു

Update: 2021-12-22 15:55 GMT

കാത്തിരിപ്പിന് വിരാമമിട്ട് ടൊവിനോ നായകനാകുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി പ്രേക്ഷകരിലെത്തുന്നു. ചിത്രം ഈ മാസം 24 ന് ഇന്ത്യന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. ടൊവിനോ തോമസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സ്ട്രീമിങ് സമയം പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. മുംബെ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ 17 ന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു പിന്നാലെ ലഭിച്ചത്. 

Advertising
Advertising

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രത്തിന്‍റെ നിര്‍മാണം. അജു വര്‍ഗീസ്, തമിഴ്താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങിയ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് നായിക. 

അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവരുടേതാണ് കഥ, തിരക്കഥ, സംഭാഷണം. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനു മന്‍ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം എന്നിവരാണ് സംഗീതം പകരുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News