'ഇങ്ങനെ പറയാൻ നാണമില്ലേ...?'; മോൺസ്റ്ററിനെ കുറിച്ച് കമന്റിട്ടയാളോട് വൈശാഖ്

സോംബി ചിത്രമെന്ന് കമന്റിട്ടയാൾക്കായിരുന്നു വൈശാഖ് മറുപടി നൽകിയത്

Update: 2022-10-19 15:00 GMT
Editor : abs | By : Web Desk

പുലിമുരുഖന് ശേഷം വൈശാഖ്- മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസറ്റർ. ചിത്രം ഈ ഒക്ടോബർ 21 ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റ ജോണറിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രചരണങ്ങൾ നടക്കുന്നുണ്ട്. മലയാളത്തിലെ സോംബി ചിത്രമെന്നതാണ് ഇതിലധികം. ഇപ്പോഴിതാ അങ്ങനെ കമന്റിട്ടയാൾക്ക് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്.  ഓവർ ഹൈപ്പ് കൊടുത്ത് സിനിമയെ നശിപ്പിക്കരുതെന്നാണ് അഭ്യർത്ഥന.

വൈശാഖിൻറെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റിനാണ് മറുപടി നൽകിയത്. എൻറെ പേജിൽ വന്ന് സോംബി എന്നൊക്കെ എഴുതാൻ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ... ഇത് സോംബി പടമൊന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലർ ആണെന്നും ഞാൻ ഇതിനു മുൻപും പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാൻ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കിൽ അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. ഐ ലവ് യൂ ബ്രോ, എന്നായിരുന്നു വൈശാഖിൻറെ പ്രതികരണം.

Advertising
Advertising

ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്. ആശിർവാദ് റീലീസ്, ഫാർസ് ഫിലിംസ് എന്നിവർ ചേർന്ന് ചിത്രം ലോകമെമ്പാടും വിതരണത്തിന് എത്തിക്കുന്നു. മാർക്കറ്റിംഗ്: സ്നേക്ക് പ്ലാൻ്റ്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News