'ഓളവും തീരവും' സിനിമയുടെ ലൊക്കേഷനിൽ എം.ടി യുടെ പിറന്നാളാഘോഷം

1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും പുനർജനിക്കുന്നതിന്‍റെ സന്തോഷത്തിലാണ് എം.ടി

Update: 2022-07-15 12:54 GMT

ഇടുക്കി:  89ാം പിറന്നാളിന്‍റെ നിറവിലാണ്  മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും സിനിമയുടെ ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ച് പ്രിയപ്പെട്ട എം.ടി യുടെ പിറന്നാള്‍  ആഘോഷങ്ങൾക്ക് തുടക്കമായി. 

1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും പുനർജനിക്കുന്നതിന്‍റെ സന്തോഷത്തിലാണ് എം.ടി. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു പിറന്നാളാലോഷം.പ്രിയദർശൻ,മോഹൻലാൽ, സന്തോഷ് ശിവൻ, ഹരീഷ് പേരടി,ദുർഗാ കൃഷ്ണ,സുരഭി ലക്ഷ്മി,മകൾ അശ്വതി എന്നിവർക്കൊപ്പം സിനിമയിലെ അണിയറപ്രവർത്തകരും ആഘോഷത്തിൽ പങ്ക് ചേർന്നു.

Advertising
Advertising

കേക്ക് മുറിച്ചതിനുശേഷം പിറന്നാൾ സദ്യയും കഴിച്ചാണ് എം.ടി മടങ്ങിയത്.എം.ടിയുടെ നവതി വർഷം ആഘോഷമാക്കുകയാണ് ചലചിത്രലോകം.അദേഹത്തിന്‍റെ പത്ത് കഥകളാണ് ഒരുമിച്ച് സിനിമയാകുന്നത്.അണിയറപ്രവർത്തകർ മാറിയെങ്കിലും സിനിമയുടെ തിരക്കഥകളെല്ലാം എം.ടി യുടേത് തന്നെ.എം.ടിയുടെ നവതി വർഷം പ്രേക്ഷകർക്കും ദൃശ്യ വിരുന്നാകും.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News