തമിഴിലേക്ക് ചുവടുവെച്ച് നടൻ നിർമൽ പാലാഴി

തമിഴ് നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതികയാണ് സംവിധാനം

Update: 2022-04-06 15:33 GMT
Editor : abs | By : Web Desk
Advertising

മലയാള സിനിമയിൽ കോമഡി ക്യാരക്ടറുകളിൽ മികവ് തെളിയിച്ച നടനാണ് നിർമൽ പാലാഴി. ചാനലുകളിലെ കോമഡി സ്‌കിറ്റുകളിലെ കഥാപാത്രങ്ങളാണ് താരത്തിന് സിനിമയിലേക്കുള്ള എൻട്രി ഒരുക്കിയത്. സ്വതസിദ്ധമായ ഡയലോഗ് ഡെലിവറിയിൽ ഈ കോഴിക്കോട്ടുകാരൻ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തമിഴിലേക്ക് കൂടി ചുവടുവെപ്പ് നടത്തിയതിനെ കുറിച്ച് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നിര്‍മല്‍ പറയുന്നത്.

തമിഴ് നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക സംവിധാനം ചെയ്യുന്ന വെബ് സീരിസിസിലാണ് തന്റെ സാന്നിധ്യം അറിയിക്കുന്നത്.''ലോക്ഡൗണിൽ ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ സിനിമാ പ്രോമോഷൻ വർക്ക് എല്ലാം ചെയ്യുന്ന പ്രിയ സുഹൃത്ത്  സംഗീത വിളിച്ചിട്ട് ഒരു തമിഴ് വർക്കിൽ വേഷം കിട്ടിയാൽ പോവുമോ എന്ന് ചോദിച്ചു മലയാളം അല്ലാതെ വേറെ ഒന്നും അറിയാത്ത എന്നോടൊ ബാലാ...? ഭാഷയോ ദേശമോ ഒന്നും അറിയില്ല പണിയാണല്ലോ മുഖ്യം നേരെ വിട്ടു ചെന്നെയിലേക്ക്.'' നിർമൽ പാലാഴി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്ക്‌വെക്കുന്നു. ഈ ലോക്ഡൗണിൽ ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ സിനിമാ പ്രോമോഷൻ വർക്ക് എല്ലാം ചെയ്യുന്ന പ്രിയ സുഹൃത്ത് സംഗീത വിളിച്ചിട്ട് ഒരു തമിഴ് വർക്കിൽ വേഷം കിട്ടിയാൽ പോവുമോ എന്ന് ചോദിച്ചു  മലയാളം അല്ലാതെ വേറെ ഒന്നും അറിയാത്ത എന്നോടൊ ബാലാ...? അതൊന്നും ഇങ്ങള് പ്രേശ്നമാക്കേണ്ട കിട്ടിയാൽ വലിയ വർക്കാ വല്യ ടീമാ. ഏതാ ഇത്ര വല്യ ടീം അവിടുത്തെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ..? മുഖ്യമന്ത്രി അല്ല അവരുടെ മകന്റെ ഭാര്യയാണ് ഡയറക്ടർ..ഹേ..?

ഹാ.. ന്ന് അവിടുത്തെ മുഖ്യമന്ത്രി സ്റ്റാലിൻ സാറിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക മാഡം ഡയറക്ട് ചെയ്യുന്ന വെബ്‌സീരിസിലേക്ക് ആണ്. ഭാഷയോ ദേശമോ ഒന്നും അറിയില്ല പണിയാണല്ലോ മുഖ്യം നേരെ വിട്ടു ചെന്നെയിലേക്ക്. എന്റെ ഡയലോഗ് ഇംഗ്ലീഷിൽ എഴുതി തന്നു അതെല്ലാം പാലഴിയിലെ ചെറുപ്പം മുതൽ ഉള്ള സൗഹൃദം രജി ചേച്ചിക്ക് അയച്ചു കൊടുത്തു രജി ചേച്ചിയും സതീഷ് ഏട്ടനും അതിന്റെ അർത്ഥം തിരിച്ചു അയച്ചു തന്നു, പിന്നെ ഷൂട്ടിങ്ങ് സമയത്തു പ്രിയ സുഹൃത്തായ പ്രിയ ചേച്ചിയുടെ മകനായ ചിക്കു തുടക്കം മുതൽ അവസാനം വരെ അവന്റെ ജോലിയെല്ലാം നിർത്തിവച്ചു എന്റെ കൂടെ നിന്നു, എല്ലാവരോടും നിറഞ്ഞ സ്നേഹം.

പിന്നെ ഇതിൽ ഞാൻ എത്താൻ കാരണക്കാരൻ മലയാളത്തിന്റെ അഭിമാനം ജയറാം ഏട്ടന്റെ മകനായ കാളിദാസ് ജയറാം(കണ്ണൻ) അതിശയവും സ്നേഹവും തീർത്താൽ തീരാത്ത നന്ദിയും തോന്നി കാരണം അതുവരെയും നേരിട്ട് കാണുകപോലും ചെയ്യാത്ത കണ്ണനാണ് ഈ കഥാപാത്രതിന് എന്റെ പേര് പറഞ്ഞത് എന്നറിഞ്ഞപ്പോൾ. സീരീസിലെ ആദ്യ സോങ്ങ് റിലീസ് ആയി നിങ്ങളിലേക്ക് എത്തിക്കുന്നു അതിലുള്ള ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വച്ചാൽ.. കണ്ണാലെ കണ്ണേ....പുഷ്പ്പ സിനിമയിലെ ഹിറ്റ് സോങ്ങ് എല്ലാം പാടിയ "Sid sriram" ന്റെ ശബ്ദത്തിൽ എനിക്കും അഭിനയിക്കാൻ പറ്റി എന്ന് ഉള്ളതാണ് .ദൈവത്തിന് നന്ദി കൂടെ നിൽക്കുന്നവർക്കും.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News