ജോർജ് സാറല്ല, ഇത് ഹീറോ; ലോ ആൻഡ് ഓർഡർ ഏറ്റെടുത്ത് പ്രേക്ഷകർ

ആക്ഷൻ കോറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ആക്ഷൻ രം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത്

Update: 2026-09-22 10:07 GMT
Editor : geethu | Byline : Web Desk

അതേ പൊലീസ് വേഷം, പക്ഷേ, ഇത്തവണ വില്ലനിൽ നിന്ന് ഹീറോയിലേക്ക്. രഞ്ജിത്തിന്റെ സംവിധാനത്തിൽ വീണ്ടുമൊരു പൊലീസുകാരനായി പ്രകാശ് വർമയെത്തുമ്പോൾ എന്തായിരിക്കും സംഭവിക്കുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ ലോ ആൻ‍ഡ് ഓർഡർ കാണാൻ തിയേറ്ററുകളിലേക്ക് എത്തുന്നത്.

ലഹരി മാഫിയുമായി അങ്കം കുറിക്കുന്ന അഞ്ചു യുവ പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയർ ഉദ്യോഗസ്ഥനായ ബാലഗോപാലും ഭാര്യ വേണിയും (അഭിരാമി) നടത്തുന്നപോരാട്ടം തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.

മാഫിയ സംഘത്തിൻ്റെ ഇരയാകുന്ന അരുൺ അയ്യപ്പൻ ചിത്രം കാണുന്നവരുടെ മുഴുവൻ നോവായി മാറുന്നു. കൊച്ചി ന​ഗരത്തിലെ മയക്കുമരുന്ന് മാഫിയയെയും ​ഗുണ്ടാസംഘങ്ങളെയും കേന്ദ്രീകരിക്കുന്ന ചിത്രത്തിൽ രഞ്ജിത്തിന്റെ തന്നെ ബ്ലാക്കിലെ കാരക്കാമുറി ഷണ്മുഖൻ വീണ്ടും വരുമോയെന്ന ആകാംക്ഷ കൂടി പ്രേക്ഷകരിലുണ്ട്.

Advertising
Advertising

പുതിയ അഭിനേതാക്കളെയും പ്രേഷകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

സത്യം സിനിമാസ്, & മഹാ സുബൈർമൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. , മഹാ സുബൈർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ആക്ഷൻ രം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്. ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഉദയ് കൃഷ്ണയുടേതാണു തിരക്കഥ, ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - റോഷൻ എൻ. ജി, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ - കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി ബോസ്, ഡിസൈൻ - ആന്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി, പി.ആർ.ഒ - വാഴൂർ ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്.

സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News