നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു

അര്‍ബുദത്തെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

Update: 2026-09-25 02:11 GMT

മുംബൈ: ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം നാളെ നടക്കും.

'വെല്‍ക്കം' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് മുഷ്താഖ് ഖാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയത്. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭിന്നശേഷിയുള്ള ഹോക്കി താരമായാണ് അദ്ദേഹം വേഷമിട്ടത്.

'ആഷിഖി', 'ഹം ഹേ റാഹി പ്യാര്‍ കെ', 'ഹേരാ ഫേരി', 'ജോഡി നമ്പര്‍ 1', 'മുജ്‌സെ ഷാദി കരോഗി', 'ഖിലാഡി 786', 'സ്ത്രീ', 'ബധായി ദോ', 'ഗദര്‍ 2', 'സ്ത്രീ 2' തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മുഷ്താഖ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ബാലാഘട്ടില്‍ ജനിച്ച മുഷ്താഖ് ഖാന്‍ സിനിമയ്ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. സഹനടന്‍ വേഷങ്ങളിലൂടെ ഹിന്ദി സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News