പുനര്‍വായനയിലെ ഗാന്ധിജി; വേണു നായരുടെ ഇഴകള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന്
മഹാത്മാഗാന്ധിയെ ജീവിതത്തിന്റെ പരമാദര്‍ശമായി കാണുന്ന ഗാന്ധിയനായ ആനന്ദ് ജിയും ഗാന്ധിജിയെ കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കാന്‍ തയ്യാറെടുക്കുന്ന മകള്‍ കാര്‍ത്തിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്
വേണു നായര്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ഇഴകള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തുന്നു. ചോദ്യങ്ങളുടെ വെളിച്ചത്തില്‍ ഗാന്ധിജിയെ പുനര്‍വായിക്കുന്ന ചിത്രത്തിന്റെ റിലീസും ഗാന്ധിജയന്തി ദിനത്തിലാണ് എന്ന പ്രത്യേകതയുണ്ട്.
മഹാത്മാഗാന്ധിയെ ജീവിതത്തിന്റെ പരമാദര്‍ശമായി കാണുന്ന ഗാന്ധിയനായ ആനന്ദ് ജിയും ഗാന്ധിജിയെ കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കാന്‍ തയ്യാറെടുക്കുന്ന മകള്‍ കാര്‍ത്തിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗാന്ധിജിയുടെ ത്യാഗവും ആദര്‍ശങ്ങളും അച്ഛന്‍ ആദരവോടെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഗാന്ധിജിയെന്ന വ്യക്തിയുടെ ജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള കഠിനമായ ചോദ്യങ്ങളുമായി മകള്‍ മുന്നോട്ടു വരുന്നു. ആ ചോദ്യങ്ങള്‍ക്കു മുന്നില്‍ അച്ഛന്‍ പലപ്പോഴും ഉത്തരമില്ലാതെ നില്‌ക്കേണ്ടി വരുന്നു.
ആരാധനയുടെയും ആദര്‍ശത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഗാന്ധിജിയുടെ ബിംബത്തെ പുതിയൊരു കാഴ്ചപ്പാടില്‍ പുനര്‍വായിക്കാനുള്ള ശ്രമമാണ് ചിത്രം നടത്തുന്നത്. വേണു നായര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് നിര്‍മിക്കുന്ന ഇഴകള്‍ക്കപ്പുറത്തില്‍ ദിനേശ് പണിക്കര്‍, ഗൗതമി, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു. എക്‌സി: പ്രൊഡ്യൂസര്‍- ജിജോ ജോണി ചെറുവത്തൂര്‍, ഛായാഗ്രഹണം - പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ് - പ്രദീപ് ചന്ദ്രന്‍, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്്-അരുണ്‍ നായര്‍, ഗാനരചന - ശ്രീ ലക്ഷ്മണാചാര്യ, ആലാപനം - സരിത രാജീവ്, സൗണ്ട് ഡിസൈന്‍ - വേണു നായര്‍, കല - അരുണ്‍ രഘു ആനാട്, കോസ്റ്റിയും രൂപകല്പന - വി എന്‍, കോസ്റ്റ്യും - ശ്രീജിത്ത്, ചമയം - രാജേഷ് വെള്ളനാട്, കളറിസ്റ്റ് - അരുണ്‍കുമാര്‍ എം, പിആര്‍ഒ - അജയ് തുണ്ടത്തില്‍.