തുടക്കം ഗംഭീരം, വിസ്മയ മോഹൻലാൽ തുടരും; അരുൺ ബോസ് ചിത്രത്തിലും നായിക!

ജൂഡ് ആന്‍റണി ചിത്രമായ തുടക്കത്തിലൂടെയാണ് മോഹൻലാലിന്‍റെ മകൾ കൂടിയായ വിസ്മയ അഭ്രപാളിയിൽ അരങ്ങേറ്റം കുറിക്കുന്നത്

Update: 2026-09-25 13:07 GMT

തുടക്കം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെ തുടക്കം ഗംഭീരമാക്കിയ വിസ്മയ മോഹൻലാൽ രണ്ടാമത്തെ ചിത്രത്തിലും ഒപ്പുവെച്ചു. ലൂക്ക, മിണ്ടിയും പറഞ്ഞ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായിക വിസ്മയയാണ്.

എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനായി അരുൺ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ലൂക്ക. ടൊവിനോ തോമസും അഹാന കൃഷ്ണയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും നായികനായകൻമാരായ മിണ്ടിയും പറഞ്ഞും എന്ന ചിത്രവും നേടിയിരുന്നു.

Advertising
Advertising

ജൂഡ് ആന്‍റണി ചിത്രമായ തുടക്കത്തിലൂടെയാണ് മോഹൻലാലിന്‍റെ മകൾ കൂടിയായ വിസ്മയ അഭ്രപാളിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയുടെയും ആദ്യചിത്രം ഇതാണ്.

‘ഉയരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് അരുൺ ബോസിന്‍റേത്. രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ‘വരത്തൻ’, ‘വൈറസ്’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സാമുവൽ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ശ്രീനാഥ് പി. എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി സി ജോസഫ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. യെല്ലോടൂത്ത്സ് പബ്ലിസിറ്റി ഡിസൈൻസും സ്നേക്ക്പ്ലാന്റ് എൽ.എൽ.പി മാർക്കറ്റിംഗും നിർവഹിക്കുന്നു. പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കും. പി.ആർ.ഒ അപർണ ഗിരീഷ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News