'അവർ ഇനി സ്വർഗത്തിലെ മാലാഖ'; സാവിത്രി ശ്രീധരനെ അനുസ്മരിച്ച് സാമുവൽ റോബിൻസൺ

സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിലെ ഒരു ചിത്രം പങ്കുവച്ചാണ് സാമുവലിന്റെ കുറിപ്പ്

Update: 2026-09-24 13:14 GMT

അന്തരിച്ച നടി സാവിത്രി ശ്രീധരനെ അനുസ്മരിച്ച് 'സുഡാനി ഫ്രം നൈജീരിയ'യിൽ 'സുഡാനി'യായി എത്തിയ നടൻ സാമുവൽ റോബിൻസൺ. സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിലെ ഒരു ചിത്രം പങ്കുവച്ചാണ് സാമുവലിന്റെ കുറിപ്പ്. 'ഇപ്പോൾ അവർ സ്വർഗത്തിലെ മാലാഖയായിരിക്കുന്നു, സുഖമായി വിശ്രമിക്കൂ സാവിത്രി മാഡം' എന്ന അടിക്കുറിപ്പോടെയാണ് സാമുവലിന്റെ പോസ്റ്റ്. സാവിത്രിക്ക് ആദരവ് അർപ്പിച്ചുള്ള സ്റ്റോറിയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

''സാവിത്രിയുടെ വിയോഗവാർത്ത ഇപ്പോഴാണ് അറിഞ്ഞത്. വാർത്ത കേട്ടു തകർന്നുപോയി. സാവിത്രി മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു. അവർ ഇപ്പോൾ സ്വർഗത്തിലെ മാലാഖയാണ്''- സാമുവൽ സ്റ്റോറിയിൽ കുറിച്ചു.

Advertising
Advertising

മലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലത്തിൽ സക്കരിയ മുഹമ്മദ് ഒരുക്കിയ സിനിമയാണ് 'സുഡാനി ഫ്രം നൈജീരിയ'. സിനിമയിൽ നൈജീരിയക്കാരനായി എത്തിയ നൈജീരിയൻ നടനാണ് സാമുവൽ അബിയോള റോബിൻസൺ. ചിത്രത്തിലെ സുഡു എന്ന കഥാപാത്രമായി നിറഞ്ഞു നിന്ന നടനും സാവിത്രിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ മനോഹരമായിരുന്നു. സിനിമയിൽ ജമീല എന്ന കഥാപാത്രമായാണ് സാവിത്രി വേഷമിട്ടത്.

ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശവും നേടിയിരുന്നു. നാടകപ്രവർത്തനത്തിലൂടെയാണ് സാവിത്രിയുടെ കലാജീവിതം ആരംഭിക്കുന്നത്. അഞ്ചു പതിറ്റാണ്ടോളം പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News