കന്നഡ ചിത്രം 'കാന്താര'യുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പർ ഹിറ്റായിരുന്നു.

Update: 2022-11-17 13:59 GMT
Editor : afsal137 | By : Web Desk
Advertising

തെന്നിന്ത്യൻ സിനിമാ ആരാധകരെ ആകമാനം കോരിത്തിരിപ്പിച്ച് തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറിയ കന്നഡ ചിത്രമാണ് റിഷഭ് ഷെട്ടിയുടെ 'കാന്താര'. ഇപ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാന്താര നവംബർ 24ന് ആമസോൺ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി എത്തിയ ചിത്രം വലിയ രീതിയിലുളള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പർ ഹിറ്റാണ്.

സിനിമാരംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം കാന്താരയെ അഭിനന്ദിച്ചുകഴിഞ്ഞു. സൂപ്പർസ്റ്റാർ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വർണ ചെയിൻ സമ്മാനമായി നൽകുകയുമുണ്ടായി. കാന്താര പോലുള്ള ചിത്രങ്ങൾ 50 വർഷത്തിലൊരിക്കലേ സംഭവിക്കൂ എന്നാണ് രജനികാന്ത് പറഞ്ഞത്. 2022ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര.

കെജിഎഫ് 2, ആർആർആർ, പൊന്നിയിൻ സെൽവൻ I, വിക്രം, ബ്രഹ്‌മാസ്ത്ര, ഭൂൽ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നിൽ ഏഴാമതാണ് കാന്താര. ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനായ ചിത്രം. അദ്ദേഹം തന്നെ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക. കിഷോർ, ദീപക് റായ് പനാജി, അച്യുത് കുമാർ,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങൾ.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News