ഒ.ടി.ടി റിലീസിനൊരുങ്ങി 'ഒരു പപ്പടവട പ്രേമം'; ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ആഗസ്റ്റ് 20നാണ് ചിത്രം പ്രേക്ഷകരിലെത്തുക.

Update: 2021-08-18 11:01 GMT

ഒരു പപ്പടവട പ്രേമം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആഗസ്റ്റ് 20ന് മലയാളത്തിലെ പത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആര്‍.എം.ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആര്‍.എം.ആര്‍ ജിനു വടക്കേമുറിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് സായിര്‍ പത്താനാണ്. മൂന്ന് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ,

Advertising
Advertising

കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ്ബാബു കെ ശൂരനാടാണ്, പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്ണ എന്നിവര്‍ ചിത്രത്തില്‍ പാടിയിട്ടുണ്ട്. പ്രശാന്ത് പ്രണവം ക്യാമറ ചലിപ്പിച്ച ചിത്രത്തിന്‍റെ എഡിറ്റർ വിഷ്ണു ഗോപിനാഥാണ്. പി.ആര്‍.ഒ പി.ആര്‍ സുമേരന്‍.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News