തിയറ്റർ ഭരിക്കാൻ എബ്രഹാം മാത്യൂ; 'പാപ്പൻ' റിലീസ് തിയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണിത്. ചിത്രത്തിന്റെ പിന്നണിയിൽ ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്

Update: 2022-07-14 12:10 GMT
Editor : abs | By : Web Desk

ഫസ്റ്റ് ലുക്ക് ഇറങ്ങിയതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പൻ'. വലിയ ഇടവേളക്ക് ശേഷം ജോഷി സംവിധാന കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. 'സലാം കാശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും അവസാനം ഒരുമിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂലൈ 29ന് ലേകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിൽ 'എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയോടപ്പം മകൻ മകൻ ഗോകുലും സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോകുൽ, സുരേഷ് ഗോപിയോടപ്പം ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പാപ്പൻ. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും അണിനിരക്കുന്നു.

Advertising
Advertising

സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണിത്. ചിത്രത്തിന്റെ പിന്നണിയിൽ ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആർ ജെ ഷാനിൻറേതാണ് ചിത്രത്തിൻറെ രചന. എഡിറ്റിംഗ് ശ്യാം ശശിധരൻ. സംഗീതം ജേക്‌സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്‌സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കും.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News