'പുഷ്പ'യുടെ വിളയാട്ടം ഒടിടിയിലും; റിലീസ് തിയതി പുറത്തുവിട്ട് ആമസോൺ

പ്രതിനായക കഥാപാത്രമായി മലയാളത്തിൻറെ ഫഹദ് ഫാസിൽ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു.

Update: 2022-01-05 09:35 GMT
Editor : abs | By : Web Desk

അല്ലു അർജുന്റെ ആക്ഷൻ ത്രില്ലർ 'പുഷ്പ'യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ. ജനുവരി ഏഴിന് രാത്രി എട്ട് മണിക്കാണ് ചിത്രമെത്തുന്നത്. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ പതിപ്പുകളും കാണാനാവും.

Advertising
Advertising

റിലീസിന് മുമ്പുണ്ടാക്കിയ ഹൈപ്പിനോട് നീതി പുലർത്തിയില്ലെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച നേട്ടം ഉണ്ടാക്കി. 300 കോടിക്കു മുകളിൽ ഇതിനകം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ പതിവ് മെട്രോ പയ്യൻ ഇമേജിൽ നിന്ന് വ്യത്യസ്തമായി അല്ലുവിന്റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടു. ചന്ദനക്കള്ളക്കടത്ത് തലവനാവുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അല്ലു അവതരിപ്പിച്ചത്.

പ്രതിനായക കഥാപാത്രമായി മലയാളത്തിൻറെ ഫഹദ് ഫാസിൽ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണ് ഇത്.

സുകുമാർ സംവിധാനം ചെയ്ച ചിത്രത്തിൻറെ നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും സംയുക്തമായിട്ടായിരുന്നു. രണ്ടാംഭാഗം ഈ വർഷം തിയറ്ററുകളിലെത്തും.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News