ജോജു, നദിയ, ഐശ്വര്യ, ലിജോ മോൾ...; തമിഴ് ആന്തോളജി 'പുത്തം പുതു കാലൈ വിടിയാത' ട്രെയിലർ പുറത്ത്

ജനുവരി 14ന് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം പ്രദർശനത്തിനെത്തും

Update: 2022-01-04 11:04 GMT

അഞ്ച് കഥകൾ, അഞ്ച് സംവിധായകര്‍, പ്രമേയമാകുന്നത് കോവിഡും ലോക്ക്ഡൗണും തീര്‍ത്ത അനിശ്ചിതത്വത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും നാളുകള്‍... തമിഴ് ആന്തോളജി സീരീസ് 'പുത്തം പുതു കാലൈ വിടിയാത'യുടെ ട്രെയിലർ പുറത്തിറങ്ങി. ജനുവരി 14ന് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം പ്രദർശനത്തിനെത്തും.

ഹലിത ഷമീം, ബാലാജി മോഹൻ, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണൻ, മധുമിത എന്നിവര്‍ സംവിധാനം ചെയ്യുന്ന അഞ്ച് ചിത്രങ്ങളാണ് ആന്തോളജി സീരീസില്‍ ഉള്‍പ്പെടുന്നത്. ലോണേര്‍സ്, മുഗകവാസ മുത്തം, നിഴല്‍ തരും ഇദം, ദ മാസ്ക്, മൗനമേ പാര്‍വയായ് എന്നിവയാണ് അഞ്ചു ചിത്രങ്ങള്‍. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. 

Advertising
Advertising

നദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ഗൗരി കിഷൻ, ലിജോമോൾ ജോസ് തുടങ്ങി മലയാളി താരങ്ങളുടെ സാന്നിധ്യമാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. അർജുൻ ദാസ്, ദിലിപ് സുബ്ബരയ്യൻ, സനന്ത്, തീജെ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Full View 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News