'രൺവീറിന്‍റെ ധൈര്യം അപാരം'; നഗ്ന ഫോട്ടോഷൂട്ടിൽ അമീർ ഖാൻ

പേപ്പർ മാസികയ്‌ക്കായി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് ക്യാമറയ്‌ക്ക് മുന്നിൽ നഗ്നനായി പ്രത്യക്ഷപ്പെട്ടത്

Update: 2022-08-04 06:12 GMT

നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് താരം രൺവീർ സിങ്ങിന് പിന്തുണയറിയിച്ച് അമീർ ഖാൻ. രൺവീറിന്റേത് നല്ല ശരീരഘടനയാണെന്നും അദ്ദേഹത്തിന്റെ ധൈര്യത്തെ സമ്മതിച്ചു കൊടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേപ്പർ മാസികയ്‌ക്കായി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് ക്യാമറയ്‌ക്ക് മുന്നിൽ നഗ്നനായത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. നഗ്ന ഫോട്ടോകൾ പുറത്ത് വന്നതോടെ രണ്‍വീറിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. അതേസമയം ആലിയ ഭട്ട്, സ്വര ഭാസ്കര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ രണ്‍വീറിന്  പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 

സംഭവത്തില്‍ രണ്‍വീര്‍ സിങ്ങിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News