'നയൻതാര വളരെ സ്വീറ്റ്, ജവാനിലെ അവരുടെ കഥാപാത്രം എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും'- ഷാരൂഖ്

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാൻ നിര്‍മിക്കുന്ന ചിത്രം ജൂൺ രണ്ടിന് തിയറ്ററിലെത്തും

Update: 2023-02-04 15:36 GMT

ജവാൻ

Advertising

നാല് വർഷങ്ങൾക്ക് ശേഷം ഷാരൂഖ് വീണ്ടും മാസ് ഹീറോയായി അവതരിക്കുകയും ബോളിവുഡിനെ പോലും ഞെട്ടിച്ചുമാണ് പഠാൻ അതിന്റെ മുന്നേറ്റം തുടരുന്നത്. ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവാണ് കിങ് ഖാൻ നടത്തിയത്. പഠാന്റെ വിജയത്തോടെ ഷാരൂഖിന്റെ അടുത്ത ചിത്രമായ ജവാനെ കുറിച്ചും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജവാനിലെ തന്റെ നായികയായി എത്തുന്ന നയൻതാരയെ കുറിച്ച് ഷാരൂഖ് പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ട്രെൻഡിങ്. പഠാന്റെ' വിജയത്തിന്റെ പശ്ചാത്തലത്തിൽ ആരാധകരോട് സംവദിക്കവേയാണ് ഷാരൂഖ് നയൻതാരയെ കുറിച്ച് പറഞ്ഞത്.

'അവർ വളരെ സ്വീറ്റ് ആണ്, ഒരുപാട് ഭാഷകളിൽ ഭംഗിയായി സംസാരിക്കും. അവർക്കൊപ്പം മികച്ച അനുഭവം ആയിരുന്നു സിനിമയിൽ നയൻതാരയെ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു' ഷാരൂഖ് പറഞ്ഞു. 'ജവാൻ' എന്ന പുതിയ സിനിമയിൽ അഭിനയിക്കുന്ന നയൻതാരയെ കുറിച്ച് പറയാനായിരുന്നു ട്വിറ്ററിലെ ക്വസ്റ്റ്യൻ& ആൻസർ സെഷനിൽ ഒരാൾ ആവശ്യപ്പെട്ടത്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാൻ'ആക്ഷൻ എൻറർടെയ്‌നർ വിഭാഗത്തിൽ പെടുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ഷാരൂഖിനൊപ്പം വിജയ് സേതുപതിയും സാന്യ മൽഹോത്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

അതേസമയം, ബോക്‌സ്ഓഫീസ് കുലുക്കി പഠാന് കുതിക്കുകയാണ്. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുന്നു എന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ സമയത്തൊന്നും ബോയ്കോട്ട് ആഹ്വാനങ്ങളെ കുറിച്ച് ഒരഭിപ്രായവും അണിയറപ്രവർത്തകർ രേഖപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ബോയ്കോട്ട് വാദികൾക്കെതിരെയണ് സിദ്ധാർത്ഥിന്റെ വാക്കുകൾ. 'ചിത്രത്തിൽ അപകടകരമായി ഒന്നുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. കാരണം ആ സമയത്ത് അവർ സിനിമ കണ്ടിട്ടില്ലായിരുന്നു. പിന്നീട്, അവർ ചിത്രം കണ്ടു, വലിയ വിജയമാക്കി. ബോയ്കോട്ട് വാദികളുടെ അജണ്ടകൾ പരാജയപ്പെട്ടു', സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെകുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംഭവിച്ചേക്കാം എന്നാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ് മറുപടി പറഞ്ഞത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News