നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ശിവറാംമണി സംവിധാനം ചെയ്യുന്ന "ശുഭദിന" ത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു റിലീസ്

Update: 2022-04-25 14:54 GMT

നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി  സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം "ശുഭദിന "ത്തിന്‍റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി.  കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു റിലീസ്. ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാരമാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്‍റെ പരിണിതഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം .

Advertising
Advertising

ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബാനർ - നെയ്യാർ ഫിലിംസ്, നിർമ്മാണം - ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈനർ - രാധാകൃഷ്ണൻ എസ് , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, ഡിസൈൻസ് - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ - അജയ് തുണ്ടത്തിൽ

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News