'നാമ ജയിച്ചിട്ടോം മാരാ...' ഐ.എം.ഡി.ബി റേറ്റിങ്ങില്‍ മൂന്നാമതെത്തി സുരറൈ പോട്ര്

9.1 റേറ്റിംഗുമായാണ് ചിത്രം മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.

Update: 2021-05-18 16:01 GMT
Advertising

പ്രമുഖ സിനിമാ വെബ്സൈറ്റായ ഐ.എം.ഡി.ബിയുടെ ഉയർന്ന റേറ്റിംഗ് കരസ്ഥമാക്കി സുര്യ നായകനായ സുരറൈ പോട്ര്. 9.1 റേറ്റിംഗുമായാണ് ചിത്രം മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.

ഹോളിവുഡ് ക്ലാസിക്കുകളായ ദി ഡാർക്ക് നൈറ്റ്, ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്നിവയെ മറികടന്നാണ് ചിത്രം മൂന്നാമതെത്തിയത്. സുധ കൊങ്കര സംവിധാനം ചെയ്ത സിനിമ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു. 

എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ് സുരറൈ പോട്ര്. സൂര്യക്കുപുറമേ അപർണ ബാലമുരളി, ഉർവ്വശി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.




Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News