മമ്മൂട്ടിയെ ചാക്കിലാക്കിയ സീൻ; മോഹിനിയാട്ടത്തെ പ്രശംസിച്ച് മെ​ഗാസ്റ്റാറും

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് മോഹിനിയാട്ടം സൈജു കുറുപ്പിൻെറ 150-ാമത് ചിത്രം കൂടിയാണ്.

Update: 2026-04-28 06:29 GMT
Editor : geethu | Byline : Web Desk

ഭരതൻ നായരുടെ മരണശേഷം അയാൾ മുമ്പുണ്ടാക്കി വെച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ശശിധരന്റെയും കുടുംബത്തിന്റെയും അവസ്ഥയാണ് ഇപ്പോൾ കേരളമാകെ ചർച്ച. ഡാർക്ക് ഹ്യൂമറിന്റെ കൃത്യമായ ചേരുംപടികൾ കൂടിയായപ്പോൾ ഹിറ്റിൽ നിന്ന് ​ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് മോഹിനിയാട്ടം. ഇപ്പോൾ ഇതാ മോഹിനിയാട്ടത്തെ കുറിച്ച് ​ഗംഭീര അഭിപ്രായം പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ​ഗോവിന്ദൻ എന്ന കഥാപാത്രത്തെയും മമ്മൂട്ടി പ്രശംസിച്ചു. ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമ കണ്ട് മമ്മൂക്ക തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച കാര്യം സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്. ചിത്രത്തിലെ ചാക്കിൽ കിടക്കുന്ന ഒരു സ്വീകൻസ് ഭയങ്കര ഇഷ്ടമായെന്നും ഏറ്റവും ബുദ്ധിമുട്ടേറിയത് ആണെന്നും എങ്ങനെ അത് ചെയ്തെന്ന് ചോദിച്ചെന്നും സുരാജ് പറഞ്ഞു.

Advertising
Advertising

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് മോഹിനിയാട്ടം സൈജു കുറുപ്പിൻെറ 150-ാമത് ചിത്രം കൂടിയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവാരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർഓ: എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News