തിയേറ്ററുകളിൽ ആളിപ്പടരാൻ ടിനു പാപ്പച്ചന്റെ 'ചാവേർ' എത്തുന്നു; ചിത്രത്തിന്റെ റീലീസ് തിയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ചാവേർ'

Update: 2023-08-14 10:57 GMT

കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന 'ചാവേർ' സെപ്റ്റംബർ 21ന് തിയേറ്ററികളിലെത്തും. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ചേർന്നൊരു യാത്രയുടെ ത്രില്ലും സസ്‌പെൻസും നിറച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ റിലീസ് അനൗൺസ്‌മെൻറ് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേ നേടിയിരുന്നു. കട്ട കലിപ്പ് ലുക്കിൽ ഒരു ജീപ്പിന് മുകളിൽ നിൽക്കുന്ന ചാക്കോച്ചനും കൂട്ടിന് അർജുൻ അശോകൻ ഉൾപ്പെടെയുളള നാലവർ സംഘവുമാണ് പോസ്റ്ററിലുളളത്.

ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആൻറണി വർഗ്ഗീസും പ്രധാന വേഷങ്ങളിലെത്തുന്നതിനാൽ തന്നെ ചാവേർ ഇതിനകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചൻറെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും 'ചാവേർ' എന്നാണ് ലഭിക്കുന്ന സൂചനകൾ.

Advertising
Advertising

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിൻറോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്‌സ്: ആക്‌സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്‌നേക്ക്പ്ലാൻറ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News