16 ദിവസം കൊണ്ട് 150 കോടി; ബാഹുബലിയും കടന്ന് വിക്രം

കോളിവുഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ 150 കോടി ക്ലബ്ബിൽ എത്തുന്നത്

Update: 2022-06-19 12:11 GMT

ചെന്നൈ: കമൽഹാസൻ ചിത്രം വിക്രം തമിഴ്‌നാട്ടിൽ കളക്ഷൻ റെക്കോർഡുകൾ ബേധിച്ച് മുന്നേറുകയാണ്. ആരാധകർ ഒന്നടങ്കം ഇരു കയ്യും നീട്ടി സ്വീകരിച്ച ഉലകനായകൻ ചിത്രം കഴിഞ്ഞ ദിവസം കളക്ഷനില്‍ പുതിയൊരു റെക്കോർഡ് കൂടി കുറിച്ചു. തമിഴ് നാട്ടില്‍  ഏറ്റവും കൂടുതല്‍ പണംവാരുന്ന ചിത്രമായി വിക്രം മാറിയിരിക്കുകയാണിപ്പോള്‍. 

155 കോടി രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് ബാഹുബലി നേടിയ കളക്ഷൻ. എന്നാൽ ഈ റെക്കോർഡ് വെറും 16 ദിവസം കൊണ്ട് വിക്രം മറികടന്നു. ഇതോടെ കോളിവുഡിലെ പണംവാരി പഠങ്ങളുടെ ചിത്രങ്ങളുടെ പട്ടികയിലും വിക്രം ഒന്നാമതെത്തി. ഇളയതളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ ആയിരുന്നു മുമ്പ് ഏറ്റവും കൂടുതൽ പണംവാരിയ സിനിമ.

Advertising
Advertising

കോളിവുഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ 150 കോടി ക്ലബ്ബിൽ എത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തമിഴ്‌നാട്ടിലെ സൂപ്പർ സ്റ്റാറുകളിൽ പലർക്കും കഴിയാത്തതാണ് ഉലകനായകന് കഴിഞ്ഞതെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തിൽ ഇതിനോടകം 350 കോടിയിലധികം രൂപ വിക്രം നേടിയെന്നാണ് റിപ്പോർട്ടുകള്‍. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News