ഒറ്റ ഷോട്ടിലൊരു ഹ്രസ്വചിത്രം: ശ്രദ്ധനേടി 'വിസിറ്റന്റ്'

കുവൈത്തിലെ മലയാളി കൂട്ടായ്മയില്‍ നിന്നും ആദ്യമായി ഒറ്റ ഷോട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും വിസിറ്റന്റിന് ഉണ്ട്.

Update: 2021-06-06 01:19 GMT

ആഖ്യാനശൈലികൊണ്ടും വ്യത്യസ്തമായ പ്രമേയം കൊണ്ടും നവമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് 'വിസിറ്റന്റ്' എന്ന ഹ്രസ്വചിത്രം. കുവൈത്തിലെ മലയാളി കൂട്ടായ്മയില്‍ നിന്നും ആദ്യമായി ഒറ്റ ഷോട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും വിസിറ്റന്റിന് ഉണ്ട്.

സ്വപ്‌നത്തിനുള്ളിലെ സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും കഥ പറയുന്ന ചിത്രത്തിനു മുന്നിലും പിന്നിലും പൂര്‍ണമായി പ്രവര്‍ത്തിച്ചിരിക്കുന്നത് മലയാളികളാണ്. ജീവിതത്തിനും മരണത്തിനുമിടയിലെ സംഘര്‍ഷങ്ങളുടെ ചിത്രം എസ്. കെ. പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertising
Advertising

ക്യാമറ: വിനു സ്‌നൈപ്പേഴ്‌സ്, സംഗീതം: ബോണി കുര്യൻ, അസോസിയേറ്റ് ഡയറക്ടര്‍: ആദര്‍ശ് ഭുവനേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അജിത് മേനോന്‍, സ്റ്റില്‍സ്: നിഖിന്‍ വിശ്വം, ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.


Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News