ബീഫ് കഴിക്കാറുണ്ടെന്ന് കശ്മീർ ഫയൽസ് സംവിധായകനും: പ്രതിഷേധക്കാർ കാണുന്നില്ലേ എന്ന് സോഷ്യൽ മീഡിയ

കശ്മീർ ഫയൽസ് സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രിയാണ് ഒരു അഭിമുഖത്തിൽ ബീഫ് കഴിക്കാറുണ്ടെന്ന് പറയുന്നത്.

Update: 2022-09-09 05:23 GMT

മുംബൈ: രൺബീർ കപൂർ നായകനായ ബ്രഹ്മാസ്ത്രക്കെതിരെ ട്വിറ്ററിർ ക്യാമ്പയിൻ സജീവമാണ്. ചിത്രം ബഹിഷ്‌കരിക്കണമെനന്നാണ് ഒരു സംഘം ആവശ്യപ്പെടുന്നത്. അതിന് കാരണായി പറയുന്നത് രൺബീർ ബീഫ് കഴിക്കുന്നയാളും ഇഷ്ടപ്പെടുന്നായളും ആണെന്നുള്ളതാണ്. രൺബീറിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് ഇക്കൂട്ടർ താരത്തിനെതിരെ രംഗത്തുള്ളത്.

അതിനിടെ ഉജ്വയ്‌നിലെ മഹാകാളീശ്വർ ചിത്രത്തിൽ രൺബീറും ഭാര്യ ആലിയ ഭട്ടും എത്തിയപ്പോൾ പ്രതിഷേധവുമായി ബജ്‌റംങ് ദൾ പ്രവർത്തകർ എത്തിയിരുന്നു. ബീഫ് കഴിക്കുന്നതിനാൽ ഇരുവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു നിലപാട്. ഇപ്പോഴിതാ മറ്റൊരു സംവിധായകനും ബീഫ് ഇഷ്ടമാണെന്ന് പറയുന്ന വീഡിയോ ട്വിറ്ററിൽ സജീവമാകുകയാണ്. കശ്മീർ ഫയൽസ് സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രിയാണ് ഒരു അഭിമുഖത്തിൽ ബീഫ് കഴിക്കാറുണ്ടെന്ന് പറയുന്നത്.

Advertising
Advertising

'എവിടെ നല്ല ബീഫ് കിട്ടുമെന്ന് എഴുതിയിട്ടുണ്ട്, പലതും എഴുതിയിട്ടുണ്ട്, അന്നും കഴിച്ചിരുന്നു, ഇപ്പോഴും കഴിക്കും, എന്റെ ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല'- ഇങ്ങനെ പോകുന്നു അഗ്നിഹോത്രിയുടെ വാക്കുകള്‍. അതേസമയം എന്ത് കൊണ്ട് അഗ്നിഹോത്രിക്കെതിരെ പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹത്തെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നു. വിവേക് അഗ്നിഹോത്രി ക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവെച്ച്, 'എന്താ പ്രതിഷേധം ഇല്ലാത്തതെന്ന' അടിക്കുറിപ്പും വ്യാപകമാണ്. 

അതേസമയം രൺബീർ കപൂറിനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. താരത്തിന്റെ ഷംഷേര എന്ന സിനിമക്കെതിരെയും ബഹിഷ്‌കരണ ക്യാമ്പയിൻ സജീവമായിരുന്നു. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബഹിഷ്‌കരണ ക്യാമ്പയിനുകൾ സജീവമാകുന്നതിനിടയിലും ചിത്രത്തിന്റെ 10 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ചിത്രത്തിന്റെ റിലീസ് ഇന്നാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News