'നഗരം കീഴടക്കി ഡിനോസറുകള്‍': 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍റെ' പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു
ജൂണ്‍ പത്തിന് 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' തിയറ്ററുകളില്‍ എത്തും
ജുറാസിക് വേള്‍ഡ് സീരീസിലെ മൂന്നാം ചിത്രം 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍റെ' രണ്ടാമത്തെ ട്രെയിലര്‍ റിലീസ് ചെയ്തു. ചെറിയ ഡിനോസര്‍ കുഞ്ഞിനെ തിരഞ്ഞുള്ള മറ്റു ഡിനോസറുകളുടെ പോരാട്ടമാണ് കഥയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ജൂണ്‍ പത്തിന് 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' തിയറ്ററുകളില്‍ എത്തും.
ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് പുതിയ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയനും സംവിധാനം ചെയ്യുന്നത്. 2018ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം സിനിമയുടെ തുടര്‍ച്ചയാണ് 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍'.
ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയ ചിത്രമായിരുന്നു സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക്. ജുറാസിക് പാര്‍ക്കിന്‍റെ വന്‍ വിജയത്തിന് പിന്നാലെ മൂന്ന് ചിത്രങ്ങള്‍ ഇതിന് തുടര്‍ച്ചയായി എത്തി. പിന്നീട് ജുറാസിക് വേള്‍ഡ് സീരീസില്‍ രണ്ട് ചിത്രങ്ങളും പുറത്തിറങ്ങുകയുണ്ടായി.
New Jurassic World Dominion Trailer Released