സിനിമാ പ്രേമികളെ ഇതിലേ... ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ ഇതാ

അൻപിൽ അവൻ, ദായ്‌റ, ദി തേർഡ് മർഡർ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടിയിലെത്തുന്നത്

Update: 2026-11-18 14:12 GMT

സിനിമാ പ്രേമികൾക്ക് ആഘോഷിക്കാൻ ഈ ആഴ്ച ഒടിടിയിലെത്തുന്നത് ഒരു പിടി മികച്ച ചിത്രങ്ങളാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സോണി ലിവ്, സീ5, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചറിയാം.

1. അൻപിൽ അവൻ (സോണി ലിവ്)

നവാഗത സംവിധായകൻ ആർ. കാർത്തികേയന്റെ സംവിധാനത്തിലൊരുങ്ങുന്ന അൻപിൽ അവൻ ചിത്രത്തിൽ, അശോക് സെൽവൻ, പ്രീതി മുകുന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തമിഴ് റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണിത്.

രേവതി, സാബുമോൻ അബ്ദുസമദ്, മഹാദേവൻ ഗണേഷ്, കതിർ, ബാലു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ കൂടാതെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. 20ന് സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.

Advertising
Advertising

2. ബാന്ദ്ര (സീ5)

അരുൺ ഗോപി സംവിധാനം ചെയ്ത് ദിലീപ്, തമന്ന ഭാട്ടിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് ബാന്ദ്ര. ഡിനോ മോറിയ, മംമ്ത മോഹൻദാസ്, ആർ. ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം 13ന് സീ5ൽ സ്ട്രീമിങ് ആരംഭിച്ചു.

3. ദി തേർഡ് മർഡർ (മനോരമ മാക്സ്)

സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത് സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മലയാളം സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് ദി തേർഡ് മർഡർ. മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

4. ദായ്‌റ (നെറ്റ്ഫ്ലിക്സ്)

മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത് കരീന കപൂർ ഖാൻ, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹിന്ദി ക്രൈം ത്രില്ലർ ചിത്രമാണ് ദായ്‌റ. ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. ചിത്രം 13ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.

5. മധുരമീ ജീവിതം (ആമസോൺ പ്രൈം വീഡിയോ)

മാത്യു സ്കറിയ സംവിധാനം ചെയ്ത് സിദ്ദിഖ്, വിനയ പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മലയാളം ഫാമിലി ഡ്രാമ ചിത്രമാണ് മധുരമീ ജീവിതം. സിദ്ദിഖിനും വിനയ പ്രസാദിനും പുറമെ ജോണി ആന്റണി, ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, പൂജിത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

6. ജയിലർ 2 (ആമസോൺ പ്രൈം വീഡിയോ)

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തുന്ന തമിഴ് ആക്ഷൻ-കോമഡി സീക്വൽ ചിത്രമാണ് ജയിലർ 2. വിദ്യാ ബാലൻ, എസ്. ജെ. സൂര്യ എന്നിവരും ചിത്രത്തിലുണ്ട്. നെൽസന്റെ ഡാർക്ക് ഹ്യൂമറും അനിരുദ്ധിന്റെ തകർപ്പൻ സംഗീതവും ചിത്രത്തിന്റെ സ്റ്റൈലിഷ് ദൃശ്യങ്ങൾക്ക് കരുത്തേകുന്നതാണ്. ചിത്രം 12ന് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - എന്റർടെയ്ൻമെന്റ് ഡെസ്ക്

contributor

Similar News