പാ രഞ്ജിത്തും ആര്യയും വീണ്ടും; 'സര്‍പ്പട്ട പരമ്പരൈക്ക്' തുടര്‍ച്ച ഒരുങ്ങുന്നു

സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്

Update: 2023-03-06 14:15 GMT
Editor : ijas | By : Web Desk

പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ ലഭിച്ച തമിഴ് പീരിയഡ് സ്പോര്‍ട്സ് ഡ്രാമയായ സര്‍പ്പട്ട പരമ്പരൈക്ക് തുടര്‍ച്ച വരുന്നു. സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിലെ നായകനായ ആര്യ തന്നെയാകും രണ്ടാം ഭാഗത്തിലും വരിക. ചിത്രത്തിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertising
Advertising

2021ല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് 'സര്‍പ്പട്ട പരമ്പരൈ' പ്രേക്ഷകരിലേക്കെത്തിയത്. ദുഷാര വിജയനാണ് 'സര്‍പ്പട്ട'യില്‍ നായികയായി എത്തിയിരുന്നത്. പശുപതി, ജോണ്‍ വിജയ്, കലൈയരസന്‍, ജോണ്‍ കൊക്കന്‍ എന്നിവര്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ചിരുന്നു. പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചിരുന്നത്. രണ്ടാം ഭാഗം ആര്യയുടെ നിര്‍മാണ കമ്പനിയായ ദ ഷോ പീപ്പിളും ജതിന്‍ സേതിയുടെ നാട് സ്റ്റുഡിയോക്കുമൊരുമിച്ച് നീലം പ്രൊഡക്ഷന്‍സ് നിര്‍മിക്കും. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വ്വഹിക്കുക.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News