പാ രഞ്ജിത്ത് ചിത്രം സാർപട്ടാ പരമ്പരൈ ജൂലൈ 22 ന് എത്തും

ബാബ സാഹിബ് അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചാണ് പാ രഞ്ജിത്ത് ചിത്രത്തി‍ന്റെ പോസ്റ്റർ പങ്കുവെച്ചത്

Update: 2021-07-08 12:55 GMT
Editor : Suhail | By : Web Desk

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാ രഞ്ജിത്ത് ചിത്രം 'സാർപട്ടാ പരമ്പരൈ'യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ആര്യ നായകനായി എത്തുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ പാ രഞ്ജിത്തും ആര്യയുമാണ് റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്.

Full View

പാ രഞ്ജിത്ത് തന്നെ എഴുതി സംവിധാനം ചെയ്യുന്ന സാർപട്ടാ പരമ്പരൈ, എൻപതുകളുടെ പശ്ചാതലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, തെലു​ഗു ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. ടെഡിക്ക് ശേഷമുള്ള ആര്യയുടെ രണ്ടാമത്തെ ഒ.ടി.ടി റിലീസാണ് സാർപട്ടൈ.

Advertising
Advertising

1980 കാലഘട്ടത്തിൽ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിം​ഗ് ഭ്രമത്തിന്റെ കഥയാണ് സാർപട്ടാ പറയുന്നത്. ചിത്രത്തിനായുള്ള ആര്യയുടെ മേക്കോവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വ്യക്തിയായാലും, സമൂഹമായാലും വെറുതെ ജീവിച്ചു പോകുന്നതിലും യോ​ഗ്യതയോടെ ജീവിക്കുന്നതിനും തമ്മിൽ വലിയ വത്യാസമുണ്ട് എന്ന ബാബ സാഹിബ് അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചാണ് പാ രഞ്ജിത്ത് ചിത്രത്തി‍ന്റെ പോസ്റ്റർ പങ്കുവെച്ചത്.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News