നടി പല്ലവി ഡേയുടെ മരണം: കാമുകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പല്ലവിയും കാമുകന്‍ സാഗ്നിക്കും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്

Update: 2022-05-19 05:42 GMT
Editor : ijas

കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ താരം പല്ലവി ഡേയുടെ മരണത്തില്‍ കാമുകന്‍ സാഗ്നിക് ചക്രവര്‍ത്തിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പല്ലവിയുടെ പിതാവിന്‍റെ പരാതിയില്‍ ചൊവ്വാഴ്ചയായിരുന്നു സാഗ്നിക് ചക്രവര്‍ത്തിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. കൊലപാതകം, വഞ്ചന, വിശ്വാസ ലംഘനം, ക്രിമിനൽ ഗൂഢാലോചന, സ്വത്തിന്‍റെ സത്യസന്ധമല്ലാത്ത ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചക്രവര്‍ത്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെ സമയം മകനെ കേസില്‍ കുടുക്കിയതാണെന്ന് അറസ്റ്റിലായ ചക്രവര്‍ത്തിയുടെ മാതാവ് പറഞ്ഞു.

Advertising
Advertising

മെയ് 15ന് കൊല്‍ക്കത്തയിലെ വീട്ടിലാണ് നടി പല്ലവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നടിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു. പല്ലവിയും കാമുകന്‍ സാഗ്നിക്കും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. പല്ലവി തൂങ്ങി നില്‍ക്കുന്നതും ആദ്യ കണ്ട് ആശുപത്രിയിലെത്തിച്ചതും സാഗ്നിക്ക് ആയിരുന്നു. പൊലീസ് പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണകാരണം ആത്മഹത്യയാണെന്നായിരുന്നു പുറത്തുവന്നത്.

Pallavi Dey murder: Live-in partner in police custody

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News