'പണി' ഉടൻ തീയറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്ത്

നടൻ ജോജു ജോർജ്‌ ആദ്യമായി രചനയും-സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പണി

Update: 2024-07-22 12:56 GMT

നടൻ ജോജു ജോർജ്‌ ആദ്യമായി രചനയും-സംവിധാനവും നിർവഹിക്കുന്ന 'പണി' തീയറ്ററുകളിലേക്ക്. അണിയറപ്രവർത്തകർ ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നേരത്തേ വൈറലായ പണിയിലെ പ്രണയാർദ്രമായ സ്റ്റില്ലുകളിൽനിന്ന് വ്യത്യസ്തമായി തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുക. 'ആൻ ഐ ഫോർ ആൻ ഐ' അഥവാ 'കണ്ണിനു കണ്ണ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. നേരത്തേ 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രത്തിലെ നായികാനായകന്മാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Advertising
Advertising

ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി.എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News