ജോജു ജോർജിന്‍റെ മകൻ നായകനായ ഹ്രസ്വചിത്രം; 'പരിപ്പ്' റിലീസായി

ജോജു ജോർജിന്റെ തന്നെ നിർമാണ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് പേജിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്

Update: 2022-03-02 13:50 GMT

മലയാളികളുടെ പ്രിയ നടൻ ജോജു ജോർജിന്റെ മകൻ ഇവാൻ ജോർജ് നായകനായ പരിപ്പ് എന്ന ഷോർട്ട് ഫിലിം റിലീസായി. ജോജു ജോർജിന്റെ തന്നെ നിർമാണ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് പേജിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. 

ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരണപ്പെട്ട മധുവിന്റെ ജീവിതം കോര്‍ത്തിണക്കിയ ഹ്രസ്വചിത്രം സമൂഹത്തിലെ തിന്മകൾക്കെതിരെ വിരല്‍ ചൂണ്ടുന്നതാണ്. അലി എന്ന കഥാപാത്രത്തെയാണ് ഇവാന്‍ അവതരിപ്പിക്കുന്നത്. ജോജുവിന്‍റെ മറ്റൊരു മകനായ ഇയാന്‍ ജോര്‍ജും ചിത്രത്തിലുണ്ട്. മകള്‍ സാറ റോസ് ജോസഫാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. 

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് ചിത്രം നിർമിച്ചത്. സിജു എസ്. ബാവയാണ് സംവിധാനം. ബിലു ടോം മാത്യു ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തില്‍ സജു ശ്രീനിവാസാണ് സംഗീതമൊരുക്കിയിരിക്കുന്നത്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News