'സ്പിരിറ്റുമായി' പ്രഭാസ് വരുന്നു; 25ാം ചിത്രം പ്രഖ്യാപിച്ച് താരം

പ്രഭാസും സന്ദീപും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണിത്

Update: 2021-10-07 16:36 GMT
Editor : Midhun P | By : Web Desk

സൂപ്പർ താരം പ്രഭാസിന്റെ 25-ാം ചിത്രം പ്രഖ്യാപിച്ചു. 'സ്പിരിറ്റ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ പേര് ഫേസ് ബുക്കിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. സൂപ്പർഹിറ്റ് ചിത്രം 'അർജ്ജുൻ റെഡ്ഡി' യുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയാണ് 'സ്പിരിറ്റ്' സംവിധാനം ചെയ്യുന്നത്.

ബഹുഭാഷ ചിത്രമായാണ് സിനിമയൊരുങ്ങുന്നത്. ടി-സീരിസ് ഫിലിംസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിൽ ഭൂഷൻ കുമാറാണ് സിനിമ നിർമിക്കുന്നത്. പ്രഭാസും സന്ദീപും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണിത്. എന്നാൽ സ്പിരിറ്റിന്റെ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Advertising
Advertising

2017ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം അർജ്ജുൻ റെഡിയിലൂടെയാണ് സന്ദീപ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതെ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'കബീർ സിംഗും' സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡിയായിരുന്നു.

Full View



Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News