തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി 'പ്രണയവിലാസം'

'സൂപ്പർ ശരണ്യ'യ്ക്കുശേഷം അർജുൻ അശോകനും അനശ്വര രാജനും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പ്രണയവിലാസം'

Update: 2023-02-25 08:08 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി 'പ്രണയവിലാസം'. രോമാഞ്ചത്തിനുശേഷം അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന 'പ്രണവിലാസം' ഇന്നാണ് തിയറ്ററിൽ പ്രദർശനം ആരംഭിച്ചത്. 'സൂപ്പർ ശരണ്യ'യ്ക്കുശേഷം അനശ്വര രാജനും മമിത ബൈജുവും അർജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കാംപസും റൊമാൻസും നൊസ്റ്റാൾജിയയും പ്രമേയമാകുന്ന കുടുംബചിത്രമാണ് പ്രണയവിലാസം. ചിത്രത്തിൽ മിയ, മനോജ് കെ.യു, ഹക്കീം ഷാ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ പാട്ടുകൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു.

Advertising
Advertising

നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ്. ഛായാഗ്രഹണം ഷിനോസും എഡിറ്റിങ് ബിനു നെപ്പോളിയനുമാണ്. രാജേഷ് പി. വേലായുധനാണ് കലാസംവിധാനം.

Summary: The movie 'Pranayavilasam' released in theaters with great audience response

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News