'കേരളത്തിന്‍റെ അഭിമാനം, വ്യക്തിപരമായി ആദരിക്കാനുള്ള അവസരം ലഭിച്ചു'; പി.ആര്‍ ശ്രീജേഷിനെ സന്ദര്‍ശിച്ചതില്‍ മമ്മൂട്ടി

എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്

Update: 2021-08-12 13:58 GMT
Editor : ijas
Advertising

ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിലൂടെ കേരളത്തിന്‍റെ അഭിമാനമായ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ വ്യക്തിപരമായി ആദരിക്കാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ മമ്മൂട്ടി. മെഡല്‍ നേട്ടത്തിന് തൊട്ടുപിന്നാലെ നാട്ടിലെത്തിയ  പി.ആര്‍ ശ്രീജേഷിനെ മമ്മൂട്ടി ഇന്നാണ് ആദരിച്ചത്. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീമിനായി ഒളിമ്പിക് മെഡൽ കൊണ്ടുവരുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുകയും മുഴുവൻ രാജ്യത്തിനും അഭിമാനമാവുകയും ചെയ്തു. ശ്രീജേഷിന് എപ്പോഴും സന്തോഷവും ആരോഗ്യവും വിജയവും ആശംസിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.

അതെ സമയം ഒളിമ്പിക്‌സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആര്‍ ശ്രീജേഷ് പറഞ്ഞു. നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു ഒളിമ്പ്യന്‍ ശ്രീജേഷിന്‍റെ വീട്ടിലേക്ക് മമ്മൂട്ടി എത്തിയത്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിന്‍റെ അഭിമാനമായ ശ്രീജേഷ് പി.ആറിനെ വ്യക്തിപരമായി ആദരിക്കാനുള്ള അവസരം ലഭിച്ചു. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീമിനായി ഒളിമ്പിക് മെഡൽ കൊണ്ടുവരുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുകയും മുഴുവൻ രാജ്യത്തിനും അഭിമാനമാവുകയും ചെയ്തു. ശ്രീജേഷിന് എപ്പോഴും സന്തോഷവും ആരോഗ്യവും വിജയവും ആശംസിക്കുന്നു.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News