'32 വർഷത്തെ ദാമ്പത്യം, ഒടുവിൽ ഈഗോയും മടുപ്പും വില്ലനായി'; ലിസിയുമായുള്ള വേർപിരിയലിനെക്കുറിച്ച് പ്രിയദർശൻ

ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്

Update: 2026-04-08 16:55 GMT

ചെന്നൈ: സംവിധായകൻ പ്രിയദർശനും നടി ലിസിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. വിവാഹമോചിതരായി വര്‍ഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ല, പക്ഷേ തങ്ങള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് ഈയിടെ പ്രിയദര്‍ശൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തങ്ങൾക്കിടയിലുണ്ടായ അകൽച്ചയുടെയും വിവാഹമോചനത്തിന്‍റെയും യഥാർഥ കാരണത്തെക്കുറിച്ച് പ്രിയദർശൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Advertising
Advertising

തങ്ങൾക്കിടയിലുണ്ടായ അകൽച്ചയെക്കുറിച്ച് പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ: "ഞങ്ങൾ 32 വർഷം ഒരുമിച്ച് ജീവിച്ചു. ഒടുവിൽ ഒരുതരം മടുപ്പും ഈഗോയും ഞങ്ങളെ രണ്ടുപേരെയും ബാധിച്ചു. 'ഞാൻ കാരണമാണ് നീ വളർന്നത്, അല്ലെങ്കിൽ നീ കാരണമാണ് ഞാൻ ഇങ്ങനെയായത്' എന്നൊക്കെയുള്ള ഈഗോ ചിന്തകൾ ഞങ്ങളുടെ ബന്ധത്തിൽ കയ്പുനിറച്ചു. അതുകൊണ്ടാണ് പിരിയുന്നതാണ് നല്ലതെന്ന് അന്ന് തീരുമാനിച്ചത്." പ്രിയൻ പറയുന്നു.

പിരിഞ്ഞു കഴിഞ്ഞപ്പോഴാണ് പരസ്പരം എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞതെന്ന് പ്രിയദർശൻ പറഞ്ഞു. "വിവാഹമോചനത്തിന് ശേഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിച്ചു. ഇത് ലളിതമായ കാര്യമാണ്. എവിടെയോ യഥാർഥ പ്രണയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം. ജീവിതത്തിൽ ഒരാളുടെ കൂട്ട് വളരെ പ്രധാനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം അവസാനം സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയപ്പോൾ തന്നെ ഇവർ ഒന്നിക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നു. പിന്നീട് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ലിസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇത് ഉറപ്പായി.

1990ലായിരുന്നു ലിസ്സിയുടെയും പ്രിയന്‍റെയും വിവാഹം. എന്നാല്‍ നീണ്ട വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2016 ല്‍ വിവാഹമോചിതരാവുകയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News