വിജയ് മട്ടുമല്ല, സൂര്യയും എൻ മകൻ താൻ! സൂര്യയെ നെഞ്ചോട് ചേർത്ത് വിജയിയുടെ അമ്മ

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിടെ അമ്മ ശോഭ ചന്ദ്രശേഖറുമൊത്തുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്

Update: 2026-11-05 09:15 GMT

ചെന്നൈ: സൂര്യയും മമിത ബൈജുവും ആദ്യമായി ഒരുമിക്കുന്ന സീൻ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ പ്രമോഷണൽ പരിപാടികളുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടയിൽ മറ്റൊരു മനോഹരമായ ഫോട്ടോയാണ് ആരാധകരുടെ മനസ് കവര്‍ന്നിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിടെ അമ്മ ശോഭ ചന്ദ്രശേഖറുമൊത്തുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്. സൂര്യയെ ശോഭ ഒരു മകനെപ്പോലെ ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ്. വിജയിയുടെ ബന്ധുവും മേക്കപ്പ് ആർടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും. മറ്റൊരു ചിത്രത്തിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയെയും കാണാം.

സൂര്യയുടെ ദീപാവലി റിലീസ് ആയ ‘സീൻ’ റിലീസിനു മുന്നോടിയായി പുറത്തുവന്ന ചിത്രം വിജയ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ‘ആവേശ’ത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീനി’ൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. നസ്രിയയാണ് നായിക. മലയാളി താരം നസ്‍ലൻ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. നവംബർ ആറിന് രാവിലെ ആറ് മണി മുതൽ കേരളത്തിലും തമിഴ്നാട്ടിലും സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News