'പ്രൊജക്ട് കെ' ഇനി 'കൽക്കി 2898'; ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി

സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2024 ജനുവരി 12ന് തിയേറ്ററുകളിലെത്തും

Update: 2023-07-21 02:33 GMT

പ്രഭാസ് ദീപിക പദ്‌കോൺ എന്നിവർ കേന്ദകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തുകൊണ്ടുള്ള ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. 'പ്രൊജക്ട് കെ' എന്ന താത്കാലിക പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൽക്കി 2898' എന്നാണ്.

ഭാവിയിൽ നടക്കുന്ന കഥയാണെന്ന സൂചനയാണ് ഗ്ലിംപ്‌സ് വീഡിയോ നൽകുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്താണ് നിർമ്മിക്കുന്നത്. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ കമൽ ഹാസൻ, അമിതാഭ് ബച്ചൻ, ദിഷാ പഠാനി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Advertising
Advertising

നേരത്തെ പുറത്തിറങ്ങിയ പ്രഭാസിന്റെയും ദീപികയുടെയും ക്യാരക്ടർ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഏറ്റവും ചിലവേറിയ ഇന്ത്യൻ സിനിമയായ 'കൽക്കി 2898' 2024 ജനുവരി 12ന് തിയേറ്ററുകളിലെത്തും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News