ആവാസവ്യൂഹത്തിന് ശേഷം 'പുരുഷ പ്രേത'വുമായി ക്രിഷാന്ദ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രത്തിൽ ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവർ പ്രധാന വേഷത്തിൽ

Update: 2022-12-26 12:03 GMT
Editor : banuisahak | By : Web Desk

സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പുരുഷ പ്രേതം (Male Ghost ) എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുമ്പോൾ ദർശന രാജേന്ദ്രൻ ആണ് നായികയായി എത്തുന്നത്. സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേർ പങ്കുവെച്ചിട്ടുണ്ട്.

മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Advertising
Advertising

പൊലീസ് പ്രൊസീഡുറൽ കോമഡി, ആക്ഷേപ ഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രത്തിൽ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ(ആവാസവ്യൂഹം ഫൈയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകൻ മനോജ്‌ കാനയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകൻ ക്രിഷാന്ദ് തന്നെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സുഹൈൽ ബക്കർ ആണ്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മൽ ഹുസ്‌ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പർ ഫെജോ, എം സി കൂപ്പർ, സൂരജ് സന്തോഷ്, ജ'മൈമ തുടങ്ങിയവരാണ് 'പുരുഷ പ്രേത'ത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ചീഫ് അസോസിയേറ്റ്: വൈശാഖ് റീത്ത, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, വി എഫ് എക്സ്: മോഷൻകോർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, പ്രൊഡക്ഷൻ ഡിസൈൻ: ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ ആർ, സ്റ്റിൽസ്: കിരൺ വിഎസ്, മേക്കപ്പ്: അർഷാദ് വർക്കല, ഫിനാൻസ് കൺട്രോളർ: സുജിത്ത്, അജിത്ത് കുമാർ, കളറിസ്റ്റ്: അർജുൻ മേനോൻ, പോസ്റ്റർ ഡിസൈൻ: അലോക് ജിത്ത്, പി ആർ ഒ: റോജിൻ കെ റോയ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News