പുഷ്പയിലെ മാസ് രംഗങ്ങള്‍ പിറന്നതിങ്ങനെ; വിഎഫ്എക്സ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

രണ്ടും ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗമുണ്ടാക്കിയ ഓളം ഇതുവരെ തീര്‍ന്നിട്ടില്ല

Update: 2022-06-06 06:05 GMT
Editor : Jaisy Thomas | By : Web Desk

അല്ലു അര്‍ജുന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു പുഷ്പ. രണ്ടും ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗമുണ്ടാക്കിയ ഓളം ഇതുവരെ തീര്‍ന്നിട്ടില്ല. ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പുഷ്പ രക്തചന്ദനം കടത്തുന്നതും ഒളിപ്പിക്കുന്നതും കാടും മേടുമെല്ലാം വിഎഫ്എക്സിലൂടെയാണ് എങ്ങനെയാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചുതരികയാണ് ഈ വീഡിയോ. ജീപ്പ് ലോറിയാകുന്നതും ലോറിയില്‍ നിന്നും പുഷ്പ ചാടുന്നതുമെല്ലാം ചിത്രീകരിച്ചത് എങ്ങിനെയാണെന്ന് വീഡിയോയില്‍ കാണാം. 

Advertising
Advertising

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സുകുമാറാണ് സംവിധാനം.  മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിങ് – കാര്‍ത്തിക ശ്രീനിവാസ്. സംഗീതം – ദേവി ശ്രീ പ്രസാദ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തിയിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News