'കട്ടൻചായ കുടിച്ച് മമ്മൂട്ടി'; പുഴുവിന് പായ്ക്കപ്പ്

പാർവതി തിരുവോത്താണ് ചിത്രത്തിലെ നായിക.

Update: 2021-10-15 12:53 GMT
Editor : abs | By : Web Desk

നവാഗതയായ റത്തീന ഹർഷാദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പുഴുവിന്റെ ചിത്രീകരണം പൂർത്തിയായി. പായ്ക്കപ്പ് അറിയിച്ച്, കട്ടൻചായ കുടിക്കുന്ന മെഗാ സ്റ്റാറിന്‍റെ ചിത്രം അണിയറ പ്രവർത്തകർ പങ്കുവച്ചു. കുട്ടിക്കാനത്തെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. പാർവതി തിരുവോത്താണ് ചിത്രത്തിലെ നായിക.

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജ് ആണ് സിനിമയുടെ നിർമാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷാദിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. 

Advertising
Advertising

ആഷിക് അബു ചിത്രം വൈറസിന് ശേഷം ഷറഫു, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ദീപു ജോസഫ് ആണ് എഡിറ്റർ. സംഗീതം ജെയ്ക്സ് ബിജോയ്. തേനി ഈശ്വറാണ് ക്യാമറ. നെടുമുടി വേണു, മാളവിക മേനോൻ, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News