ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടിയുടെ ടോബി; റിലീസ് പ്രഖ്യാപിച്ചു

ചിത്രത്തിന്റെ സംവിധാനം മലയാളിയാണ് നിര്‍വഹിച്ചിരിക്കുന്നത്

Update: 2023-06-13 16:19 GMT

പ്രമേയത്തിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ടോബിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാജ് ബി ഷെട്ടി തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളി കൂടിയായ നവാഗത സംവിധായകൻ ബാസിൽ എ. എൽ ചാലക്കൽ ആണ്.

ഗരുഡ ഗമന ഋഷഭ വാഹന എന്ന സിനിമക്ക് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണിത്. അഗസ്ത്യ ഫിലിംസും കൂടി ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ ശ്രിയാനാണ്. രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഗസ്ത് 25നായിരിക്കും.

സിനിമയുടെ അണിയറയിൽ നിരവധി മലയാളികളുണ്ട്. മലയാളിയായ സംവിധായകൻ കൂടാതെ, സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ആദർശ് പാലമറ്റവും മേക്കപ്പ് നിർവഹിച്ചിരിക്കുന്ന റോണക്സ് സേവിയറും മലയാളികളാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News