റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാകുന്നു

കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു

Update: 2022-08-09 09:24 GMT

ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാകുന്നു. ഇക്കാര്യം റിച്ച ഛദ്ദ സ്ഥിരീകരിച്ചു.കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു.

"ഞങ്ങള്‍ ഈ വർഷം വിവാഹിതരാവും. കോവിഡിനെ കുറിച്ച് ആശങ്കയുണ്ട്. ഉത്തരവാദിത്വമുള്ളവര്‍ ആയിരിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങള്‍ തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഞങ്ങള്‍ ജോലിത്തിരക്കിലായി. അതാണ് വിവാഹം നീണ്ടുപോയത്"- റിച്ച ഛദ്ദ പറഞ്ഞു.

Advertising
Advertising

സെപ്തംബര്‍ അവസാനമാണ് അലി ഫസലും റിച്ചയും തമ്മിലുള്ള വിവാഹം എന്നാണ് റിപ്പോര്‍ട്ട്. തിയ്യതി പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയില്‍ വെച്ചായിരിക്കും വിവാഹം. അതിനുശേഷം ഒക്ടോബര്‍ ആദ്യവാരം മുംബൈയില്‍ വിവാഹ സത്കാരമുണ്ടാകും. നാനൂറോളം പേര്‍ പങ്കെടുക്കും.

ഫുക്രി 3, അഭി തോ പാർട്ടി ശുരു ഹുയി ഹേ എന്നിവയാണ് റിച്ച ഛദ്ദയുടെ പുതിയ സിനിമകള്‍. അലി ഫസലിനൊപ്പം ഗേൾസ് വിൽ ബി ഗേൾസ് എന്ന ചിത്ര റിച്ച നിര്‍മിക്കുന്നുമുണ്ട്. ഫുക്രി 3യിൽ അലി ഫസലും റിച്ചയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രമായ ഡെത്ത് ഓൺ ദ നൈലിലാണ് അലി ഫസല്‍ ഒടുവില്‍ അഭിനയിച്ചത്.

Summary- Bollywood stars Ali Fazal and Richa Chadha are getting married in September this year. Richa has confirmed it.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News